ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
1579189
Sunday, July 27, 2025 6:37 AM IST
കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാത കല്ലടിക്കോട് ചുങ്കം ജംഗ്ഷനിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ചു. ഇടിച്ചശേഷം ലോറി നിയന്ത്രണംവിട്ടു സമീപമുള്ള സ്വകാര്യ ആശുപത്രിയുടെ മതിലും തകർത്തു. അപകടത്തിൽ വാഹനത്തിലെ രണ്ടു ഡ്രൈവർക്കും പരിക്കേറ്റു.
കോഴിക്കോട് കല്ലായി സ്വദേശി സിദ്ദിഖ് (37), അരിയല്ലൂർ ഉദയർപാലം സ്വദേശി എസ് കാർത്തികേയൻ (37) എന്നിവർക്കാണ് പരിക്കേത്. ഇവരെ ചുങ്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് കാലിൽ പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 3.15 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും തമിഴ്നാട്ടിലേക്ക് മണ്ണുമായി പോകുന്ന ലോറിയും മണ്ണാർക്കാട് ഭാഗത്തു നിന്നും പാലക്കാടിലേക്ക് എതിരെ മീൻ കയറ്റി വന്ന പിക്കപ്പ് വാനും തമ്മിലായിരുന്നു അപകടം. അപകടത്തിൽ വൈദ്യുത പോസ്റ്റുകൾ തകർന്നു വൈദ്യുതി ബന്ധം തകരാറിലായി. ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കല്ലടിക്കോട് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.