മണ്ണാർക്കാട് നീതി മെഡിക്കൽ സ്റ്റോറിൽ മോഷണശ്രമം
1579181
Sunday, July 27, 2025 6:37 AM IST
മണ്ണാർക്കാട്: റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ മോഷണശ്രമം. ഷട്ടറും ഗ്ലാസും തകർത്താണ് മോഷ്ടാവ് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്. സിസി ടിവിയുടെ കേബിളും മറ്റും തകർത്തിട്ടുണ്ട്.
എന്നാൽ പണമോ മറ്റെന്തെങ്കിലും മോഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പണം എല്ലാദിവസവും വൈകുന്നേരം ബാങ്കിൽ നിക്ഷേപിക്കാറാണ് പതിവെന്നും അധികൃതർ വ്യക്തമാക്കി. പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.