ആലത്തൂർ നിയോജകമണ്ഡലത്തിൽ 25 ഹെക്ടറിൽ ഔഷധസസ്യകൃഷി
1579183
Sunday, July 27, 2025 6:37 AM IST
വടക്കഞ്ചേരി: സംസ്ഥാന ഔഷധസസ്യ ബോർഡിന് കീഴിൽ നിറ പദ്ധതിയുടെ ഭാഗമായി ആലത്തൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഔഷധസസ്യകൃഷിയുടെ ഉദ്ഘാടനം വണ്ടാഴിയിൽ നടന്നു. ഏഴ് പഞ്ചായത്തുകളിലായി 25 ഹെക്ടറിലാണ് ഔഷധസസ്യ കൃഷി തുടങ്ങുന്നത്.
വണ്ടാഴിയിലെ കർഷകൻ എം.കെ. ശ്രീനിവാസന്റെ കൃഷിയിടത്തിൽ നടത്തിയ കൃഷിയുടെ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എംഎൽഎ ഔഷധച്ചെടി നട്ടുനിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് മുഖ്യാതിഥിയായിരുന്നു. ഡോ. ടി. കെ .ഹൃദിക് മുഖ്യപ്രഭാഷണം നടത്തി.
കെ.വി. വിനീഷ് കുമാർ പദ്ധതി വിശദീകരിച്ചു. റെജിൻ റാം, പി. പ്രദോഷ് കുമാർ, സി. ലീലാമണി, പി. ശശികല, പി. ശശികുമാർ, എസ്. ഷക്കീർ, സുബിത മുരളീധരൻ, പി.എച്ച്. സെയ്താലി, രമണി കേശവൻകുട്ടി, ഡോ.എൻ. മിനിരാജ്, എം.വി. രശ്മി, ശോഭന, പി. മോഹൻദാസ്, സിന്ധുമോൾ പ്രസംഗിച്ചു.