വെള്ളിങ്കിരിയുടെ കുടുംബത്തിനു ധനസഹായം കൈമാറി
1579186
Sunday, July 27, 2025 6:37 AM IST
അഗളി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ചീരക്കടവ് ഉന്നതിയിലെ വെള്ളിങ്കിരിയുടെ കുടുംബത്തിന് അടിയന്തരധനസഹായം അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഡിഎഫ്ഒ അബ്ദുൾ ലത്തീഫ് വെള്ളിങ്കിരിയുടെ അമ്മയ്ക്ക് കൈമാറി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, എസ്. സനോജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. രവി തുടങ്ങിയവർ പങ്കെടുത്തു.