കേരള കോൺഗ്രസ്-എം പ്രതിഷേധിച്ചു
1579861
Wednesday, July 30, 2025 1:48 AM IST
പാലക്കാട്: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ ബജ്രംഗ്ദൾ പ്രവർത്തകരായ സാമൂഹ്യവിരുദ്ധർ റെയിൽവേ പോലീസിന്റെ സാന്നിധ്യത്തിൽ അപമാനിക്കുകയും ഇവർ നൽകിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്ചെയ്യുകയും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങൾ ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ കേരള കോണ്ഗ്രസ്-എം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാറിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി തോമസ് ജോണ് കാരുവള്ളിൽ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽസെക്രട്ടറിമാരായ കെ. സതീഷ്, റെനി മാസ്റ്റർ കരിമാലത്ത്, ജില്ലാ ട്രഷറർ മധു ദണ്ഡപാണി, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ, കെടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് ഇബ്രാഹിം, പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് എൽ. കൃഷ്ണമോഹൻ, ലോയേഴ്സ് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജയപ്രകാശ്, സുന്ദരൻ കാക്കതറ, രാമചന്ദ്രൻ എലപ്പുള്ളി, രാമചന്ദ്രൻ വണ്ടാഴി, പ്രജീഷ് പ്ലാക്കൽ പ്രസംഗിച്ചു.