കൊലപാതകശ്രമം: രണ്ടുപേർ പിടിയിൽ
1580225
Thursday, July 31, 2025 7:08 AM IST
പാലക്കാട്: കാടാങ്കോട് മിലിറ്ററി കാന്റീനിന്റെ പരിസരത്ത് യാത്രക്കാരോട് തട്ടിക്കയറി കന്പിവടി കൊണ്ട് തലയ്ക്കടിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ ഒലവക്കോട് സ്വദേശി വിവേക് (23), ചുണ്ണാന്പ്തറ വിദ്യാനഗർ സ്വദേശി ഗോവർധൻ (23) എന്നിവരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ രണ്ട് പ്രതികളും ലഹരിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ എസ്. വിപിൻകുമാർ, എസ്ഐ മാരായ എം. മഹേഷ്കുമാർ, വി. ഹേമലത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രാജീദ്, സി. സുനിൽ, കെ.സി. പ്രസാദ്, ടി. പ്രവീണ്‍ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ്ചെയ്തത്.