ബിരുദ, ഡിപ്ലോമ, പ്രഫഷണല്‍ വിദ്യാർഥികൾക്കു ലാപ്ടോപ് നൽകി
1580213
Thursday, July 31, 2025 7:08 AM IST
മുതലമട: ഗ്രാമപഞ്ചായത്തിലെ 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ബിരുദ, ഡിപ്ലോമ, പ്രഫഷണല്‍ വിദ്യാർഥികൾക്കായുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് ജാസ്മിൻ ഷെയ്ക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി. വിനേഷ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. ബേബിസുധ, വാർഡ് മെംബർമാരായ വി. രതീഷ്കുമാർ, നസീമ കമറുദീൻ, സെക്രട്ടറി ഷെയിൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.