മുടപ്പല്ലൂരിൽ കർഷക കോൺഗ്രസ് പ്രതിഷേധം
1580222
Thursday, July 31, 2025 7:08 AM IST
വടക്കഞ്ചേരി: കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ആലത്തൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുടപ്പല്ലൂർ ടൗണിൽ പ്രതിഷേധയോഗം നടത്തി.
സി. അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജോർജ് കോര, ജയപ്രകാശൻ, പി.ഐ. പൗലോസ്, കെ.എം. ശശീന്ദ്രൻ, കെ. രാമക്യഷ്ണൻ, എം.സുരേഷ് കുമാർ, ഗഫൂർ മുടപ്പല്ലൂർ, എസ്. പ്രദീപ്, ആർ.അനീഷ് പ്രസംഗിച്ചു.