സിഎസ്ഐ എൽപി സ്കൂളിൽ "സർഗ ചുമർ' ഉദ്ഘാടനം
1579856
Wednesday, July 30, 2025 1:47 AM IST
പാലക്കാട്: സിഎസ്ഐ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിൽ സ്ഥാപിച്ച സർഗ ചുമരിന്റെ ഉദ്ഘാടനം സാഹിത്യകാരനും മുണ്ടശ്ശേരി അവാർഡ് ജേതാവുമായ എം. കൃഷ്ണദാസ് നിർവഹിച്ചു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി ഈ ചുമർ ഉപയോഗപ്പെടുത്തുമെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ റെജിനോൾഡ് അനിൽകുമാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് മുഹമ്മദ് യൂസഫ് ആധ്യക്ഷത വഹിച്ചു. മാനേജർ റവ. ജോയി അലക്സ് മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ബി. വിദ്യ നന്ദി പറഞ്ഞു.