മ​ണ്ണാ​ർ​ക്കാ​ട്: പൊ​മ്പ്ര ഞെ​ട്ട​ര​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചുകൊ​ണ്ടി​രു​ന്ന ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ഞ്ഞി​ന് അ​മ്മ ഭ​ക്ഷ​ണം കൊ​ടു​ത്തുകൊ​ണ്ടി​രി​ക്കെ കാ​റി​ന് അ​ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​യ കു​ട്ടി​യെ ക​ടി​ച്ചു വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ പ​ണി​പെ​ട്ടാ​ണ് തെ​രു​വ്നാ​യ​യി​ൽ നി​ന്ന് കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​ലി​ൽ മു​റി​വേ​റ്റ കു​ഞ്ഞി​നെ താ​ലൂ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.