"തെരുവുനായ ആക്രമണത്തിന് പരിഹാരമുണ്ടാകണം'
1580216
Thursday, July 31, 2025 7:08 AM IST
ഒറ്റപ്പാലം: തെരുവുനായശല്യം മൂലം ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി സംജാതമായിട്ടും മന്ത്രിയും തദ്ദേശ സ്വയംഭരണ അധികാരികളും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ പരിഹാരമുണ്ടാകുന്നില്ലെന്ന് തോട്ടക്കര കൈരളി റസിഡൻസ് അസോസിയേഷൻ ആരോപിച്ചു.
ആറുമാസത്തിനകം ഒരു ലക്ഷത്തോളംപേരെ തെരുവുനായ്ക്കൾ ആക്രമിക്കുകയും ഇരുപതോളം പേർ മരിക്കുകയും ചെയ്തിട്ടും സർക്കാർ കണ്ണുതുറന്നിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. പരിഹാരമുണ്ടായില്ലെങ്കിൽ ജനകീയ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പുനൽകി. പി. ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി. കൃഷ്ണൻകുട്ടി, ആൻസൺ ജോൺ, എ. ശ്രീകുമാർ, ഓ എം. സുനിൽകുമാർ, എം.പി. റീന , എം. അനിൽ, കെ. അംബിക എന്നിവർ പ്രസംഗിച്ചു.