അട്ടപ്പാടിയിൽ ആദിവാസിശിശു മരിച്ചു
1579779
Tuesday, July 29, 2025 11:10 PM IST
അഗളി: അട്ടപ്പാടിയിൽ ഒന്നരവയസുള്ള ആദിവാസിശിശു മരിച്ചു. കാവണ്ടിക്കൽ നക്കപ്പതി ഉന്നതിയിലെ രമേശിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്.
മൂന്നുദിവസമായി പനിബാധിച്ച് കുട്ടി ചികിത്സയിലായിരുന്നു എന്നു പറയുന്നു. തിങ്കളാഴ്ച അഗളി സിഎച്ച്സിയിൽ ചികിത്സ തേടിയിരുന്നതായും മരുന്നു വാങ്ങി വീട്ടിലേക്കു മടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു. പനി അധികരിച്ചതോടെ ഇന്നലെ രാവിലെ ഏഴുമണിയോടെ അഗളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
കുട്ടിയുടെ അമ്മ നെഞ്ചി ഒരുവർഷംമുമ്പ് മരണപ്പെട്ടിരുന്നു. രമേശ് - നെഞ്ചി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് അശ്വിൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.