മംഗലംഡാം ലൂർദ്മാതാ സ്കൂളിലെ പാസ്വേഡ് ക്യാമ്പ് ശ്രദ്ധേയമായി
1580217
Thursday, July 31, 2025 7:08 AM IST
മംഗലംഡാം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള സൗജന്യ ഏകദിന വ്യക്തിത്വ വികസന , കരിയർ ഗൈഡൻസ് പരിശീലന പാസ് വേർഡ് ( ട്യൂണിംഗ് 2025 - 26 ) ക്യാമ്പ് ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ബിനു മുളംമ്പള്ളി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിൻസിപ്പൽ ഡോ.കെ. വാസുദേവൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ്, നേതൃത്വ പരിശീലനം, ടൈം മാനേജ്മെന്റ്, ഗോൾ സെറ്റിംഗ് തുടങ്ങിയ സെഷനുകൾക്ക് ട്രെയിനർമാരായ ബാബു പി. മാത്യു, എസ്. അബ്ദുൾ റഹിമാൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽനിന്ന് ജില്ലാതല ഫ്ലവറിംഗ് ക്യാമ്പിലേക്ക് 16 പേരെ തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, ക്യാമ്പ് കോ- ഓർഡിനേറ്റർ സിസ്റ്റർ റൂബി ആന്റോ പ്രസംഗിച്ചു.