വനംവകുപ്പിന്റെ തേക്ക് റീപ്ലാന്റിംഗ് ടാർറോഡിനുചേർന്ന് ; കരിങ്കയത്ത് പ്രതിഷേധം
1579577
Tuesday, July 29, 2025 1:38 AM IST
മംഗലംഡാം: ടാർ റോഡിനോടുചേർന്ന് തേക്കിൻതൈ നട്ട് വനംവകുപ്പ് വാഹനങ്ങൾക്കും മറ്റു യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
കരിങ്കയം ഫോറസ്റ്റ് ഓഫീസിനു സമീപം ഓടംതോട് റോഡിലാണ് റീപ്ലാന്റിംഗിന്റെ ഭാഗമായി റോഡിനോടുചേർന്ന് തേക്കിൻതൈകൾ നടുന്നത്.
മരം വളരുന്നതോടെ തേക്കിന്റെ കമ്പുകൾ റോഡിലേക്കുവളർന്ന് വാഹനയാത്ര ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. തടസം വരുന്ന കമ്പുകൾപോലും പിന്നീട് മുറിക്കാൻ വനംവകുപ്പ് അനുമതിനൽകാത്ത സ്ഥിതിയുണ്ടാകും.
ഇതിനാൽ തൈ നടുമ്പോൾ തന്നെ റോഡിൽ നിന്നും നിശ്ചിത ദൂരം പിറകോട്ട് മാറ്റി തേക്ക് പ്ലാന്റേഷൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.