സുവിധ സമാഗം ബോധവത്കരണം
1580214
Thursday, July 31, 2025 7:08 AM IST
പാലക്കാട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നിധി ആപ്കേ നികട് 2.0 പദ്ധതിയുടെ ഭാഗമായി സുവിധ സമാഗം എന്ന പേരിൽ ബോധവത്കരണ പരിപാടി നടത്തി.
ജൈനിമേടിലുള്ള ഇഎസ്ഐ ആശുപത്രി ഹാളിൽ നടന്ന പരിപാടി ആർഎംഒ ഡോ.എസ്.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. ഇപിഎഫ്ഒ എൻഫോഴ്സ്മെന്റ് ഓഫീസർമാരായ നിധീഷ് സിൻഹ, ബി. ബിബിൻ, ഇഎസ്ഐസി കഞ്ചിക്കോട് ബ്രാഞ്ച് മാനേജർ എസ്. രശ്മി എന്നിവർ പരാതികൾക്കും സംശയങ്ങൾക്കും മറുപടി നൽകി.