നെല്ലിയാന്പതി ഗ്രാമീണമേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
1579855
Wednesday, July 30, 2025 1:47 AM IST
നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ്, കൊച്ചി ആസ്റ്റർ മെഡിസിറ്റി എന്നിവരുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് നെന്മാറയുടെയും, വനം- വന്യജീവി വകുപ്പ് നെല്ലിയാമ്പതിയുടെയും, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നെല്ലിയാമ്പതിയുടെയും സഹകരണത്തോടെ നെല്ലിയാമ്പതിയിലെ ഗ്രാമീണമേഖലകളിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി സീതാർകുണ്ട് പോബ്സ് എസ്റ്റേറ്റിലും, ഗ്രാമീണ മേഖലയിലുള്ള ആളുകൾക്കായി പുലിയമ്പാറയിലും, ഉന്നതികളിലെ ജനങ്ങൾക്കായി പുല്ലുകാട് കോളനിയിലും, തോട്ടം തൊഴിലാളികൾക്കായി നൂറടിയിലു ക്യാമ്പ് സംഘടിപ്പിച്ചു.
പുലയമ്പാറയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം നെന്മാറ നെല്ലിയാമ്പതി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ നിർവഹിച്ചു. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായി. ഫാ. ക്രിസ് മുഖ്യാതിഥിയായി. നെല്ലിയാമ്പതി നൂറടി ഭാഗത്ത് നടന്ന ക്യാമ്പ് നെന്മാറ ലയൺസ് ക്ലബ് പ്രസിഡന്റ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ലയൺസ് സന്തോഷ് അധ്യക്ഷനായി.