സ്ത്രീകളിൽ വായന പ്രോത്സാഹിപ്പിക്കാൻ "വായനച്ചിറക്’പരിപാടി
1580219
Thursday, July 31, 2025 7:08 AM IST
പാലക്കാട്: സ്ത്രീകളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്ന വായന ച്ചിറക് പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ജെൻഡർ റസോഴ്സ് സെന്ററിലാണ് വായനാശാല സജ്ജീകരിച്ചിട്ടുള്ളത്. ഇരുനൂറ്റിയന്പതോളം അംഗത്വമുള്ള ലൈബ്രറിയിൽ ഇരുനൂറിലധികം പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്.