ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിക്കാൻ കോർപറേഷൻ
1579582
Tuesday, July 29, 2025 1:38 AM IST
കോയന്പത്തൂർ: വീടുകളിൽനിന്ന് വലിച്ചെറിയുന്ന പഴയ കിടക്കകൾ, സോഫകൾ, മെത്തകൾ, മേശകൾ, കസേരകൾ, മറ്റ് വലിയ ഗാർഹിക മാലിന്യങ്ങൾ എന്നിവ ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനായി കോയമ്പത്തൂർ മുനിസിപ്പൽ കോർപറേഷൻ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ പ്രത്യേക ശേഖരണ ക്യാമ്പ് സംഘടിപ്പിക്കും.
ഈ രണ്ടുദിവസങ്ങളിൽ ആളുകൾക്ക് അവരുടെ വീടുകളിൽനിന്ന് വാർഡ് തിരിച്ചുള്ള കളക്്ഷൻ പോയിന്റുകളിൽ കൊണ്ടുവന്ന് കൈമാറാം. മാലിന്യങ്ങൾ തെരുവുകളിലോ റോഡുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ ഉപേക്ഷിക്കുന്നതു തടയുകയാണ് ലക്ഷ്യം.
വാർഡ് ഓഫീസുകളും സോണൽ ഓഫീസുകളും ശേഖരണ കേന്ദ്രങ്ങളായി പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക് വാർഡ് ഹെൽത്ത് സൂപ്പർവൈസറെ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് നോർത്തേൺ മേഖല- 8925975980. വെസ്റ്റേൺ- 8925975981. സെൻട്രൽ- 8925975982. സതേൺ- 9043066114. ഈസ്റ്റേൺ- 8925840945 ഹെൽപ്ലൈൻ നന്പറുകളിൽ ബന്ധപ്പെടാം.