ചങ്ങാതിക്കൊരു തൈ വിതരണം
1580215
Thursday, July 31, 2025 7:08 AM IST
നെന്മാറ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചങ്ങാതിക്കൊരു തൈ വിതരണം ചെയ്തു. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് സ്കൂളിലെ ഒന്‍പതാം ക്ലാസിലെ വിദ്യാർഥികൾ സുഹൃത്തുക്കൾക്കായി തൈകൾ കൈമാറിയത്.
നാട്ടുമാവ്, പേര, ആഞ്ഞിലി, നാരകം, ഉങ്ങ്, പേര തുടങ്ങിയ 86 തൈകൾ പരസ്പരം കൈമാറി. പ്രധാനാധ്യാപിക ശ്രീലത, പ്രകൃതി ക്ലബ് കോ- ഓർഡിനേറ്റർ സജിത, ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ എസ്.പി. പ്രേംദാസ്, അധ്യാപകർ പങ്കെടുത്തു.