വിവിധ പാർട്ടികളിൽനിന്നു കോൺഗ്രസിൽ എത്തിയവർക്കു സ്വീകരണം നൽകി
1579853
Wednesday, July 30, 2025 1:47 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം കച്ചേരിപ്പറമ്പ് വിവിധ പാർട്ടികളിൽനിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
പ്രവാസി കോൺഗ്രസ് മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ടി.കെ. ഇപ്പു അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പി. അഹമ്മദ് അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ മനച്ചിതൊടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. നസീർ ബാബു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി നൗഫൽ താളിയിൽ, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ബാബു, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സക്കീർ തയ്യിൽ, സംസ്ഥാന സെക്രട്ടറി നാസർ മറുകര, മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലൈല, മണ്ഡലം പ്രസിഡന്റ് ദീപാ ഷിന്റോ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിർ മണലടി എന്നിവർ പ്രസംഗിച്ചു.