കാട്ടാന ആക്രമണം: പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്
1579358
Monday, July 28, 2025 1:42 AM IST
അഗളി: അട്ടപ്പാടിയിൽ തുടർക്കഥയാകുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് പുതുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെകാട്ടാനയുടെ ആക്രമണത്തിൽമൂന്നുപേരാണ് പുതൂരിൽ കൊല്ലപ്പെട്ടത്
ഓരോ ദിവസവും നൂറുകണക്കിന് കർഷകരുടെകൃഷിയാണ് നശിപ്പിക്കപ്പെടുന്നത്. അട്ടപ്പാടി യുടെ വിവിധ പ്രദേശങ്ങളിലായി അന്പതിൽപരം ആനകളാണ് വിലസുന്നത്.
തുടർനടപടികൾ സ്വീകരിക്കുന്നതിനു സർക്കാരും വനവകുപ്പും തയാറായിട്ടില്ല. കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപയുടെ സഹായധനം നൽകുന്നത് ഫോട്ടോഷൂട്ട് ആക്കുന്നതിനാണ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും താത്പര്യമെന്ന് സമരം ഉദ്ഘാടനം ചെയ്തു
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.എം. ഹനീഫ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ, നേതാക്കളായ ഷിബു സിറിയക്ക്, ചന്ദ്രൻ ചീരക്കടവ്, രാധാകൃഷ്ണൻ പാലൂർ, ജോജി ഇലച്ചുവഴി, ഉണ്ണികൃഷ്ണൻ മുള്ളി, പഴനിസ്വാമി ചാവടിയൂർ, കുറുന്തജലം ചാവടിയൂർ തുടങ്ങിയവർ പ്രസംഗിച്ചു.