നെല്ലിയാമ്പതിയിൽ കാട്ടാന വഴിതടഞ്ഞു; ഗതാഗതം തടസപ്പെട്ടു
1580229
Thursday, July 31, 2025 7:08 AM IST
നെല്ലിയാമ്പതി: നെന്മാറ- നെല്ലിയാമ്പതി റോഡിൽ കാട്ടാന റോഡിൽകേറി നിലയുറപ്പിച്ചതിനെതുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം പതിനാലാം മൈലിനു സമീപമാണ് ഒറ്റയാൻ അരമണിക്കൂർ നേരം റോഡിൽ തടസം ഉണ്ടാക്കിയത്.
കുറച്ചുകഴിഞ്ഞു ആന റോഡിന്റെ സൈഡിലേക്കു മാറിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ആനയെ കണ്ടു നിർത്തിയിട്ട ബസിനരികിലൂടെ ആന പോയപ്പോൾ ബസിലെ യാത്രക്കാർ പേടിച്ചെങ്കിലും ആന അക്രമിക്കാതെ പോയി.