കരിന്പനകളെ ചേർത്തുപിടിച്ച് എൻഎസ്എസ് വോളന്റിയർമാർ
1579581
Tuesday, July 29, 2025 1:38 AM IST
ഒലവക്കോട്: അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോളജ് പരിസരത്ത് കരിന്പനനടീൽ പ്രവർത്തനത്തിനു തുടക്കംകുറിച്ചു.
നേച്ചർ ഗാർഡ്സ് ഇനിഷ്യേറ്റീവ്, കരിമ്പനക്കൂട്ടം സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതിക്കു തുടക്കമിട്ടത്. ദേശീയ ഹരിതസേന ജില്ലാ കോ- ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം നിർവഹിച്ചു. മുന്നൂറോളം കരിമ്പന വിത്തുകളാണ് നട്ടുപിടിപ്പിച്ചത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രഫ.വി.എസ്. സജിത്ത്, ഭൂമിത്രസേന കോ-ഓർഡിനേറ്റർ പ്രദീപ് കുമാർ, എൻഎസ്എസ് കോ-ഓർഡിനേറ്റർമാർ, പരിസ്ഥിതിപ്രവർത്തകൻ ശ്യാംകുമാർ തേങ്കുറിശ്ശി , കരിമ്പനക്കൂട്ടം പ്രവർത്തകർ നേതൃത്വം നൽകി.