മണ്ണൂരിൽ നീന്തല്‍പരിശീലനം സമാപിച്ചു
1579580
Tuesday, July 29, 2025 1:38 AM IST
മണ്ണൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീന്തല്‍ പരിശീലനം സമാപിച്ചു. സമാപനപരിപാടി കെ. ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത അധ്യക്ഷയായി.
തുടര്‍ച്ചയായി ഏഴാം വര്‍ഷവും സൗജന്യ നീന്തല്‍പരിശീലനം നല്കുന്ന പരിശീലക ഹസീനയെ പരിപാടിയുടെ ഭാഗമായി ആദരിച്ചു. പത്തിരിപ്പാല യാസീന്‍ നഗര്‍ സ്വദേശിനിയായ ഹസീന ഈ വര്‍ഷം 48 വിദ്യാര്‍ഥികളെയാണ് സൗജന്യമായി നീന്തല്‍ പരിശീലിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥന്, വാര്‍ഡ് അംഗം എ. ശിഹാബ്, നഗരിപ്പുറം ബാങ്ക് ഡയറക്ടര്‍ എസ്. നജീബ് പ്രസംഗിച്ചു.