കട്ടിലുകളും കുടിവെള്ള ടാങ്കുകളും വിതരണംചെയ്തു
1580218
Thursday, July 31, 2025 7:08 AM IST
കൊടുവായൂർ: ഗ്രാമപഞ്ചായത്ത് 2025-26 സാന്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ളടാങ്കുകളും വയോജനങ്ങൾക്കു കട്ടിലുകളും വിതരണംചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനോജ് അധ്യക്ഷനായി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി. ശാന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. ശബരീശൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എസ്. മഞ്ജു, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് വി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.