വൈദ്യുതി പുനഃസ്ഥാപിക്കാൻ രണ്ടു ദിവസം: കെഎസ്ഇബി
1579362
Monday, July 28, 2025 1:42 AM IST
പാലക്കാട്: ഒലവക്കോട് ഇലക്ട്രിക്കൽ സെക്്ഷൻ പരിധിയിലെ വെണ്ണക്കര, വള്ളിക്കോട്,വാർക്കാട്, പന്നിയമ്പാടം, ധോണി ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് രണ്ടുദിവസവും കൂടി എടുക്കും. വെള്ളിയാഴ്ചയിലെ കനത്ത കാറ്റിലും മഴയിലും സെക്്ഷൻ പരിധിയിൽ 35 വൈദ്യുത തൂണുകൾ തകർന്നും നൂറോളം വൈദ്യുതി ലൈനുകൾ പൊട്ടുകയും ചെയ്തു.
ലൈനിലേക്കുവീണ മരങ്ങൾ വെട്ടിമാറ്റിയും വൈദ്യുതി ലൈനിലെ തടസങ്ങൾ നീക്കംചെയ്തും സെക്്ഷനിലെ ഭൂരിഭാഗ പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു. കൂടുതൽ വൈദ്യുതി പോസ്റ്റുകൾ തകർന്ന വെണ്ണക്കര, വള്ളിക്കോട്, വാർക്കാട്, പന്നിയമ്പാടം, ധോണി പ്രദേശങ്ങളിൽ വൈദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കുന്നതിനു പ്രവൃത്തികൾ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു,