ഹോസ്പിറ കോളജ് ഉദ്ഘാടനം ചെയ്തു
1580226
Thursday, July 31, 2025 7:08 AM IST
പാലക്കാട്: മാതാകോവിൽ സ്ട്രീറ്റിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ത്രിവത്സര ഡിഗ്രി കോഴ്സ് ആരംഭിച്ച ഹോസ്പിറ കോളജിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രവി മീണ നിർവഹിച്ചു.
നഗരസഭ ചെയർപഴ്സൻ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് ബാബു സ്വാഗതവും പ്രിൻസിപ്പൽ ദീപ ജയപ്രകാശ് റിപ്പോർട്ട് അവതരണവും നടത്തി. ആസ്റ്റർ ഗ്രൂപ്പ് ഡയറക്ടർ വി.എസ്. അഹമ്മദ് മൂപ്പൻ, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ.പി. പ്രേംനാഥ് എന്നിവർ മുഖ്യാതിഥികളായി.
കൗണ്‍സിലർ അനുപമ പ്രശോഭ്, പാലന ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ബെൻസിഗർ, തങ്കം ആശുപത്രി ജനറൽ മാനേജർ മുഹമ്മദ് കാസിം, സുമേഷ് അച്യുതൻ എന്നിവർ ആശംസയും എ. അഞ്ജു നന്ദിയും പറഞ്ഞു. ആദ്യ ബാച്ചിന്റെ ക്ലാസ് നാളെമുതൽ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ദീപ ജയപ്രകാശ് അറിയിച്ചു.