വ്യാപാരിസുരക്ഷാ പദ്ധതി ധനസഹായ വിതരണവും വിദ്യാർഥികളെ ആദരിക്കലും
1580223
Thursday, July 31, 2025 7:08 AM IST
പാലക്കാട്: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി കുടുംബ സുരക്ഷാപദ്ധതിയിൽ അംഗത്വം നേടിയശേഷം മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപവീതം ധനസഹായ വിതരണം ചെയ്തു. തുടർന്ന് വിവിധ വിദ്യാഭ്യാസ മേഖലകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് പി.എസ്. സിംപ്സന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സണ് പ്രമീള ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. യുഎസി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു.