മംഗലംഡാമിലെ വനപാലകർക്കു കുടകൾ നൽകി റോട്ടറി ക്ലബ് ഓഫ് ഗ്രീൻസിറ്റി പാലക്കാട്
1579579
Tuesday, July 29, 2025 1:38 AM IST
മംഗലംഡാം: വടക്കഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻസിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് മംഗലംഡാം ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ മുഴുവൻ ജീവനക്കാർക്കും കുടകൾ നൽകി.
റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് വിക്രം കെ. ദാസ്, സെക്രട്ടറി എൻ. മോഹൻദാസ്, ജിജിആർ സി. സഹദേവൻ, ടി. രഘുനാഥൻ, വി. വിജയകുമാർ, റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സന്തോഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യു. രമേശ്, എൻ. ദിവ്യ, എൻ. സജിത, കെ.പി. അജീഷ് പങ്കെടുത്തു.