കുടിശിക നിവാരണ ക്യാന്പ് പ്രചാരണ യാത്ര തുടങ്ങി
1595563
Monday, September 29, 2025 1:13 AM IST
പാലക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കുടിശിക നിവാരണ ക്യാന്പിന്റെ വാഹന പ്രചാരണയാത്ര തുടങ്ങി. ഒക്ടോബർ മൂന്നുമുതൽ 31 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ ക്യാന്പ് നടക്കുന്നത്.
പ്രചാരണ യാത്ര പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ബോർഡ് ഡയറക്ടർ കെ.സി. ജയപാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ബോർഡ് ഡയറക്ടർ ടി. ഗോപിനാഥൻ അധ്യക്ഷനായി. സിഐടിയു പ്രതിനിധി പി.ജി. മോഹൻകുമാർ, ഐഎൻടിയുസി പ്രതിനിധികളായ ഡോ.പി.കെ. വേണു, കെ.പി. ജോഷി, ബിഎംഎസ് പ്രതിനിധി വി. ശിവദാസ്, ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധി എൻ. വിദ്യാധരൻ, കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രതിനിധി കെ. ശിവദാസ്, ആർഎസ്പി പ്രതിനിധി കോതപുരം വാസു, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പി.എം അബ്ദുൾ ഹക്കിം പങ്കെടുത്തു.