വാൽകുളമ്പ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിനു കൊടിയേറി
1595807
Tuesday, September 30, 2025 12:16 AM IST
വടക്കഞ്ചേരി: വാൽകുളമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിലെ പരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളും തിരുശേഷിപ്പ് സ്ഥാപന വാർഷികവും കാൽനടയാത്രയും ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ക്നാനായ സമുദായം റാന്നി മേഖല മെത്രാപ്പോലീത്ത മോർ ഈവാനിയോസ് കുര്യാക്കോസിന്റെ പ്രധാന കാർമികത്വത്തിലാണ് പരിപാടികൾ. നാളെ വൈകുന്നേരം വിവിധ കേന്ദ്രങ്ങളിൽനിന്നു തീർഥയാത്രകൾ ആരംഭിക്കും.
സന്ധ്യാ പ്രാർത്ഥന, മെത്രാപ്പോലീത്തയുടെ പ്രസംഗം, ആശീർവാദം, ആകാശവിസ്മയം, നേർച്ചസദ്യ. രണ്ടിന് രാവിലെ എട്ടിന് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രസംഗം, റാസ, നേർച്ചസദ്യ എന്നിവയാണ് പരിപാടികൾ. വികാരി ഫാ. ജോമോൻ ജോസഫ് കട്ടക്കകത്ത്, ട്രസ്റ്റി സണ്ണി കപ്പടക്കാമഠത്തിൽ, ജോയിന്റ് ട്രസ്റ്റി മാത്യു കല്ലുവെട്ടുകുഴി, സെക്രട്ടറി ഗീവർഗീസ് കണക്കൻമാവുടി, കൺവീനർ പോൾ പടിക്കക്കുടി എന്നിവരുടെ നേതൃത്വത്തിലാണ് പെരുനാൾ പരിപാടികൾ.