മതാധ്യാപകദിനവും വിശ്വാസപരിശീലകരുടെ മഹാസംഗമവും നടത്തി
1596374
Friday, October 3, 2025 1:26 AM IST
പാലക്കാട്: രൂപതയിലെ മതാധ്യാപകദിനവും വിശ്വാസപരിശീലകരുടെ മഹാസംഗമവും പാസ്റ്ററൽ സെന്ററിൽ ആഘോഷിച്ചു.
ആയിരത്തിനാനൂറോളം വിശ്വാസപരിശീലകർ പങ്കെടുത്തു. യുവക്ഷേത്ര കോളജ് ഡയറക്ടർ റവ.ഡോ. മാത്യു വാഴയിൽ വിശ്വാസപരിശീലക സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട് പരിഷ്കരിച്ച പുതിയ ബൈബിൾ പതിപ്പ് പരിചയപ്പെടുത്തി. തുടർന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശ്വാസ പരിശീലന ഡയറക്ടർമാർ ഒന്നിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു.
ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് അനുഗ്രഹപ്രഭാഷണം നടത്തി. സ്തുത്യർഹമായ സേവനത്തിന് മതാധ്യാപകർക്കുള്ള ആദരവ് സമർപ്പിക്കുകയും വിശ്വാസ പരിശീലനവേദി സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനാർഹരായവരെ അനുമോദിക്കുകയും ചെയ്തു.
രൂപത വിശ്വാസ പരിശീലനവേദി ഡയറക്ടർ ഫാ. ജെയിംസ് ചക്യത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രെഡി അരീക്കാടൻ, മണ്ണാർക്കാട് ഫൊറോന വിശ്വാസ പരിശീലനവേദി ഡയറക്ടർ ഫാ. ജോമി തേക്കുംകാട്ടിൽ, രൂപത വിശ്വാസ പരിശീലന സെക്രട്ടറി ബിജു മാധവശേരി എന്നിവർ പ്രസംഗിച്ചു. ഗുഡ് ഷെപ്പെർഡ് കഞ്ചിക്കോട്, സെന്റ് സേവ്യേഴ്സ് ഫൊറോന മംഗലംഡാം, സെന്റ് മേരീസ് കല്ലേപ്പുള്ളി, വടക്കഞ്ചേരി ഫൊറോന എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. സ്നേഹവിരുന്നോടെ വിശ്വാസ പരിശീലന സംഗമത്തിന് സമാപനമായി.