ധോണി മരിയൻ ധ്യാനകേന്ദ്രത്തിൽ അഖണ്ഡജപമാല നാളെമുതൽ
1595804
Tuesday, September 30, 2025 12:15 AM IST
ഒലവക്കോട്: ഒലവക്കോട് ഫൊറോനയുടെ നേതൃത്വത്തിൽ പതിമൂന്നാമത് അഖണ്ഡ ജപമാല ധോണി മരിയൻ ധ്യാനകേന്ദ്രത്തിൽ നാളെ തുടങ്ങും.
ഒക്ടോബർ 31ന് സമാപിക്കും. നാളെ രാവിലെ എട്ടിനു ഒലവക്കോട് ഫൊറോന വികാരി ഫാ. ജോസ് അങ്ങേവീട്ടിൽ അഖണ്ഡ ജപമാല ഉദ്ഘാടനം ചെയ്യും. തുടർന്ന് 31 വരെ അഖണ്ഡ ജപമാല. 31 ന് വൈകുന്നേരം ധോണി സെന്റ് ജെയിംസ് ദി ഗ്രേറ്റ് ദേവാലത്തിലേക്ക് ജപമാല പ്രദക്ഷിണം.
സമാപനത്തിൽ രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സന്ദേശം നൽകും. പരിപാടികൾക്കു ഫൊറോന വികാരി ഫാ. ജോസ് അങ്ങേവീട്ടിൽ, ധോണി ഇടവക വികാരി ഫാ. ജോണ് ജോസഫ് ആളൂർ, മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റെനി പുല്ലുകാലായിൽ, ജോയിന്റ് ഡയറക്ടർ ഫാ. ടോം മേരി ഫ്രാൻസിസ് തുരുത്തേൽപറന്നോലിൽ എന്നിവർ നേതൃത്വം നൽകും.