സന്പൂർണ ശുചീകരണ ബോധവത്കരണ യജ്ഞം ഒക്ടോബർ രണ്ടിന്
1595808
Tuesday, September 30, 2025 12:16 AM IST
ഒലവക്കോട്: നന്മ അകത്തേത്തറയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന സന്പൂർണ ശുചീകരണ ബോധവത്കരണ യജ്ഞം ഒക്ടോബർ 2 ന് രാവിലെ 9.30 ന് താണാവിൽനിന്ന് ആരംഭിക്കും. ജില്ലാ പോലീസ് മേധാവി അജിത്കുമാർ ഉദ്ഘാടനം നിർവഹിക്കും. നന്മ പ്രസിഡന്റ് മനോജ് കെ. മൂർത്തി അധ്യക്ഷത വഹിക്കും.
സെക്രട്ടറി സിബിച്ചൻ തോമസ് സ്വാഗതവും ട്രഷറർ പരമേശ്വരൻ നന്ദിയും പറയും. ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലികൊടുക്കും. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ്, സതേണ്‍ റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം എസ്. ജയകൃഷ്ണൻ, വനംവകുപ്പ് ഈസ്റ്റേണ്‍ സർക്കിൾ ചീഫ് കണ്‍സർവേറ്റർ ദേവാനന്ദ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, ഹേമാംബിക നഗർ പോലീസ് ഇൻസ്പെക്ടർ കെ. ഹരീഷ് എന്നിവർ പ്രസംഗിക്കും.