കിക്ക്ബോക്സിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ പാലക്കാടിന്റെ അഗ്നിമിത്രയ്ക്കു സ്വർണം
1595802
Tuesday, September 30, 2025 12:15 AM IST
പാലക്കാട്: പ്രൈമൽ സ്പോർട്സ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺ നാഷണൽ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തിന്റെ യുവതാരം അഗ്നിമിത്ര പി. നായർക്കു സ്വർണം.
27, 28 തീയതികളിലായി നടന്ന പ്രൈമൽ ഓപ്പൺ നാഷണൽ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ആൻജ് പ്രോ ഫൈറ്റിലാണ് മിന്നുംവിജയം. പാലക്കാട് പുത്തൂർ ഗിരിധർ വില്ലയിൽ പ്രതീഷിന്റെയും വരദയുടെയും മകളായ അഗ്നിമിത്ര ചന്ദ്രനഗർ ഭാരത്മാതാ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി നിയാണ്.
ഫാൽക്കൺ ഫൈറ്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് അഗ്നിമിത്ര പങ്കെടുത്തത്. ലൈറ്റ് കോൺടാക്ട്- ലോ കിക്ക് വിഭാഗത്തിലെ കിഡ്സ്- സബ് ജൂണിയർ വിഭാഗത്തിൽ ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് അഗ്നിമിത്രയുടെ സ്വർണനേട്ടം.