കാരമട ഗുഡ് ഷെപ്പേർഡ് ദേവാലയ സുവർണ ജൂബിലി ആഘോഷത്തിനു തുടക്കം
1596379
Friday, October 3, 2025 1:26 AM IST
കോയന്പത്തൂർ: കാരമട ഗുഡ് ഷെപ്പേർഡ് ദേവാലയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന് തുടക്കംകുറിച്ചു.
ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പാലക്കാട് രൂപത മുൻ വികാരി ജനറാൾ ഫാ. ജോസഫ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുത്ത് നിലവിളക്ക് തെളിച്ചു.
ഇടവക വികാരി ഫാ. ഫ്രാങ്ക് കണ്ണനായ്ക്കൽ, കോൺവന്റ് മദർ സുപ്പീരിയര്‍ സിസ്റ്റർ വിനീത എന്നിവർ പങ്കെടുത്തു.