കാറും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1595755
Monday, September 29, 2025 10:59 PM IST
പുതുനഗരം: കരിപ്പോട് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. പല്ലശന കൊല്ലം പൊറ്റകുമാരിയുടെ മകൻ അഭിലാഷ് (33) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി 7.15 ന് പുതുനഗരം മുസ്ലിം ഹൈസ്കൂളിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത് . ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നതായി ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. അഭിലാഷ് പല്ലശ്ശനയിൽ വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന ശ്രീജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .