രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി: പ്രതിഷേധപ്രകടനം നടത്തി
1596081
Wednesday, October 1, 2025 1:29 AM IST
പാലക്കാട്: രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതിൽ പ്രതിഷേധിച്ച് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നിന്നും സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യർ, അനിൽ ബാലൻ, രമേശ് പുത്തൂർ, എസ്.എം. താഹ, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, എസ്. കുപ്പേലൻ, വി. മോഹൻ, വി. ആറുമുഖൻ, എച്ച്.എ സത്താർ, കെ.ആർ. ശരരാജ്, എ.എം. അബ്ദുള്ള, പി.ബി. സുഗതൻ, പി.എം. ശ്രീവത്സൻ, വി. മോഹൻ ബാബു, എം.കെ. സിദ്ധാർഥൻ, എച്ച്. കാജ, ജൈലാവുദ്ദീൻ, രാധാ ശിവദാസ്, പുഷ്പവല്ലി നന്പ്യാർ, കൗണ്‍സിലർമാരായ എ. കൃഷ്ണൻ, ഡി. ഷജിത്ത്കുമാർ ,എഫ്.ബി. ബഷീർ, അനുപമ പ്രശോഭ്, മിനി ബാബു എന്നിവർ പങ്കെടുത്തു.
ആലത്തൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി നടത്തിയ ബിജെപി നേതാവിനെതിരെ ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. കെപിസിസി മെംബർ വി. സുദർശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷനായി. നേതാക്കളായ അശോകൻ മാസ്റ്റർ, എ. ഹാരിസ്, ശശി വണ്ടാഴി, ചെല്ലക്കുട്ടി, എൻ. രാമചന്ദ്രൻ മാസ്റ്റർ, വിജയൻ, തൃപ്പാളൂർ ശശി, ജോസഫ്, ബേബി എന്നിവർ പ്രസംഗിച്ചു.
കൊഴിഞ്ഞാമ്പാറ: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്നതായി ആരോപിച്ച് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥ് അധ്യക്ഷത വഹിച്ചു.
അഗളി: അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനക്കട്ടിയിൽ പ്രതിഷേധപ്രകടനം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.പി. സാബു, എം. കനകരാജ്, വിശ്വനാഥൻ കോട്ടത്തറ, എം.സി. ഗാന്ധി, ടി. ചിന്നസ്വാമി, യു.എ. മത്തായി, സുബ്രഹ്മണ്യൻ ആനക്കട്ടി, സന്തോഷ് ആനക്കട്ടി, ബിനോയ് പൂക്കുന്നേൽ, അജിത് കുമാർ, മുരുകൻ കള്ളക്കര, മാണിക്യൻ വട്ട്ലക്കി, രംഗരാജ് മട്ടത്തുകാട്, സെൽവൻ തൂവ, ബാലൻ കടന്പാറ തുടങ്ങിയവർ പ്രസംഗിച്ചു.