ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു
1596372
Friday, October 3, 2025 1:26 AM IST
പാലക്കാട്: ഫാ. ജോസഫ് ചിറ്റിലപ്പിള്ളി രചിച്ച ‘നമുക്ക് ബെത്ലെഹംവരെ പോകാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. ആദ്യപ്രതി കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട് ഏറ്റുവാങ്ങി.
പറുദീസയിൽനിന്ന് ആരംഭിക്കുന്ന രക്ഷാകരപദ്ധതി നൂറ്റാണ്ടുകളിലൂടെ പടിപടിയായി ബെത്ലഹേമിലെ പുൽക്കൂട്ടിലും കാൽവരിയിലെ പരമയാഗത്തിലും ഉത്ഥാനത്തിലും സാക്ഷാത്കരിക്കപ്പെട്ട സംഭവപരന്പരകൾ വേദപുസ്തകാടിസ്ഥാനത്തിന്റെ നൂതനവിചിന്തനങ്ങളോടെ സമന്വയിപ്പിച്ച പുസ്തകമാണ് ഇതെന്നു ബിഷപ് പറഞ്ഞു. രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. ജെയിംസ് ചക്യത്തും ചടങ്ങിൽ പങ്കെടുത്തു.