നടുപ്പുണി റോഡിലെ ഗർത്തത്തിൽ വാഴനട്ട് പ്രതിഷേധിച്ചു
1595809
Tuesday, September 30, 2025 12:16 AM IST
കൊഴിഞ്ഞാമ്പാറ: നടുപ്പുണി -ആർവിപി പുതൂർ റോഡ് തകർന്നതിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും സഞ്ചരിക്കുന്നത് അപകടാവസ്ഥയിലാണ്.
ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് ഗർത്തം ശരിപ്പെടുത്താൻ യാത്രക്കാർ നൽകിയ പരാതികളും അവഗണിക്കുകയാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
എരുത്തേമ്പതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.വി. രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം പി. ആറുമുഖൻ, പി. കൃഷ്ണമൂർത്തി, എം. വിഘ്നേഷ്, ശെൽവ പ്രകാശ് എന്നിവർ പ്രതിഷേധസമരത്തിനു നേതൃത്വം നൽകി.