കന്നിമാരിയിൽ ചെണ്ടുമല്ലികൃഷി വിളവെടുപ്പ്
1595567
Monday, September 29, 2025 1:13 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കന്നിമാരിയിൽ ഹരിതകർമസേനയുടെ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് നിർവഹിച്ചു.
ഹരിതകർമസേനയുടെ കോർപസ് ഫണ്ട് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഹരിതകർമസേനയുടെ പ്രതിമാസ വരുമാനത്തിനു പുറമെ അധിക വരുമാനമായി ഉപയോഗിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷൈലജ പ്രദീപ് അധ്യക്ഷയായി. ജനപ്രതിനിധികളായ ഗീത ദേവദാസൻ, ശോഭനാദാസ്, സതീഷ് ചോഴിയക്കാടൻ, ചെന്പകം, സെക്രട്ടറി എം.എസ്. ബീന അസിസ്റ്റന്റ് സെക്രട്ടറി പി. ഹരിദാസ് , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സുമേഷ്, ഹെൽത്ത് ഇൻസ്പെക്ടർ സൗരവ്, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ റിജിത്, ഓവർസിയർ സജിത്ത്, ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.