കിഴക്കേചുട്ടിച്ചിറ കമ്യൂണിറ്റിഹാൾ നിർമാണം ദ്രുതഗതിയിൽ
1595564
Monday, September 29, 2025 1:13 AM IST
കൊല്ലങ്കോട്: കിഴക്കേചുട്ടിച്ചിറയിലെ കമ്യൂണിറ്റി ഹാളിന്റെ നിർമാണം പുരോഗമിക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂർത്തിയാകുന്നത്.
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നിർമിക്കുന്നത്. ഒരു പ്രധാന ഹാളും ശുചിമുറിയുമാണുള്ളത്. ഈ വർഷം ഡിസംബറോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഹാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.