കെ. കൃഷ്ണൻകുട്ടി മത്സരരംഗത്തുനിന്ന് പിന്മാറുന്നത് പരാജയഭീതിയിൽ: എ. തങ്കപ്പൻ
1596376
Friday, October 3, 2025 1:26 AM IST
പെരുവെമ്പ്: മണ്ഡലത്തിലെ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാത്തതിലുള്ള കുറ്റബോധമാണ് അടുത്തതവണ മത്സരിക്കാനില്ലെന്ന മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ മുൻകൂർ ജാമ്യമെന്ന് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ നയിക്കുന്ന സ്വദേശരക്ഷാ പദയാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്ര - കേരള സർക്കാറുകൾ സ്വീകരിക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ നഗരസഭ–പഞ്ചായത്തുതലത്തിൽ 260 കിലോമീറ്റർ പദയാത്ര 15 ന് വൈകുന്നേരം കൊഴിഞ്ഞാമ്പാറയിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. മോഹനൻ സ്വാഗതവും മണ്ഡലം പെരുവെമ്പ് മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് പി. സുരേഷ് ബാബു അധ്യക്ഷതയും വഹിച്ചു.
മുൻ എംഎൽഎ കെ. അച്യുതൻ, കെ. ഗോപാലസ്വാമി, ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. തണികാചലം, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശിവദാസ്, സജേഷ് ചന്ദ്രൻ, കെപിസിസി മെംബർ കെ.സി. പ്രീത്, പി. രതീഷ്, സ്വാഗതസംഘം ജനറൽ കൺവീനർ ആർ. പങ്കജാക്ഷൻ, മുൻ നഗരസഭ ചെയർമാൻ കെ. മധു, മഹിളാ കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡന്റ് ഷംസത്ത് ബാന എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ പുതുനഗരം റെയിൽവേസ്റ്റേഷനിൽ ആരംഭിക്കുന്ന ജാഥ വൈകുന്നേരം പാലത്തുള്ളിയിൽ സമാപിക്കും.