വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിൽ ഓണാഘോഷവും അവാർഡ് വിതരണവും
1595813
Tuesday, September 30, 2025 12:16 AM IST
കോയമ്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷവും വിശിഷ്ടസേവന അവാർഡ് വിതരണവും നടത്തി. കോയമ്പത്തൂർ സായിബാബ കോളനി ഭാരതി പാർക്ക് റോഡിലുള്ള ഉത്സവ് ഹാളിൽ ഡബ്ലിയുഎംഎഫ് കോയമ്പത്തൂർ കൗൺസിൽ പ്രസിഡന്റ് സി.എസ്. അജിത് കുമാറിന്റെ അധ്യക്ഷതയിൽ സിടിഎംഎ പ്രസിഡന്റും ഗോകുലം ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റുമായ പ്രവീൺ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോയമ്പത്തൂർ കൗൺസിലിന്റെ ഈ വർഷത്തെ ഐക്കണിക് അവാർഡുകൾ സമ്മാനിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഡോ. രാമകുമാരന് പ്രതിഭാരത്ന അവാർഡും കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ സി. ദേവീദാസ് വാര്യർക്ക് സേവാരത്ന അവാർഡും എൻഎംസിടി യുടെ മാനേജിംഗ് ട്രസ്റ്റിയായ എ. ശങ്കരനാരായണനും തായമ്പക വിദഗ്ധനായ പനമണ്ണ ശശിക്ക് കലാരത്ന അവാർഡും നൽകി ആദരിച്ചു. ഡബ്ലിയുഎംഎഫ് കോയമ്പത്തൂർ കൗൺസിലിന്റെ രക്ഷാധികാരികളായ കോറൽ വിശ്വനാഥൻ, എം.കെ. സോമൻ മാത്യു, സെക്രട്ടറി സി.സി. സണ്ണി എന്നിവർ ആശംസകൾ നേർന്നു.
ഡബ്ലിയുഎംഎഫ് ഏഷ്യ റീജിയൻ പ്രസിഡന്റ് എ. രാജേന്ദ്രപ്രസാദ് ഏഷ്യാ റീജിയൻ വൈസ് പ്രസിഡന്റ് എം. വിജയലക്ഷ്മി, ഏഷ്യാ റീജിയൻ മീഡിയ കോ-ഓർഡിനേറ്റർ കെ. മുരളീധരൻ, ഇന്ത്യ നാഷണൽ കൗൺസിൽ ട്രഷറർ കെ. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ടി. ഷിബു നന്ദി പറഞ്ഞു.