സന്പൂർണ ശുചീകരണ ബോധവത്കരണ യജ്ഞം
1596378
Friday, October 3, 2025 1:26 AM IST
ഒലവക്കോട്: നന്മ അകത്തേത്തറയുടെ നേതൃത്വത്തിൽ അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളുടെയും ലീഡ് കോളജ്, എൻഎസ്എസ് എൻജിനീയറിംഗ് കോളജ്, കേന്ദ്രീയ വിദ്യാലയ, സെന്റ് തോമസ് സ്കൂൾ, ഉമ്മിനി സ്കൂൾ തുടങ്ങി രണ്ടു പഞ്ചായത്തിലും ഉള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന 36 സാംസ്കാരിക സാമൂഹ്യ സംഘടനകളുടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും സതേണ്‍ റെയിൽവേ, വനംവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് ഡിപ്പാർട്ട്മെന്റ്, എക്സൈസ് ഡിപ്പാർട്ട്മെന്റ്്, കെഎസ്ഇബി തുടങ്ങി വിവിധ കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നാട്ടുകാരുടെയും ജനകീയ കൂട്ടായ്മയിൽ ഗാന്ധിജയന്തി ദിനത്തിൽ സന്പൂർണ ശുചീകരണ ബോധവത്കരണ യജ്ഞം നടത്തി. രാവിലെ പത്തിന് താണാവിൽ ജില്ലാ പോലീസ് ചീഫ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
നന്മ പ്രസിഡന്റ്് മനോജ് കെ. മൂർത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബിച്ചൻ തോമസ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി പ്രശാന്ത് നന്ദി പറഞ്ഞു. ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, പുതുപ്പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി, വനം വകുപ്പ് ഈസ്റ്റേണ്‍ സർക്കിൾ അസിസ്റ്റന്റ് ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സുമു സ്കറിയ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് താണാവ് മുതൽ ധോണി വരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.