കമ്പികൾ തുരുമ്പെടുത്ത് നശിച്ചു; കനാൽപാലം അപകടത്തിൽ
1596380
Friday, October 3, 2025 1:26 AM IST
കല്ലടിക്കോട്: പാലത്തിന്റെ സ്ലാബിലെ കമ്പികൾ തുരുമ്പെടുത്ത് നശിച്ചതോടെ കാഞ്ഞിരപ്പുഴ കനാലിലെ പാലം അപകടാവസ്ഥയിലായി. കല്ലടിക്കോട് സർക്കാർ ആശുപത്രിയുടെ മുന്നിലുള്ള കനാൽപാലത്തിലെ കമ്പികളാണ് തുരുമ്പെടുത്ത് പുറത്തേയ്ക്ക് തള്ളി നിൽക്കുന്നത്. ആശുപത്രിയിലേക്കും കീരിപ്പാറ ഭാഗത്തേക്കും പോകുന്ന നിരവധി വാഹനങ്ങൾ ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. പഴക്കം ചെന്ന പാലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ പാലംകുലുങ്ങുന്നതും പതിവാണ്. വീതികൂട്ടി പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.