സൂക്ഷ്മവനമൊരുക്കി പട്ടഞ്ചേരി ജൈവവൈവിധ്യ പരിപാലന കമ്മിറ്റി
1596084
Wednesday, October 1, 2025 1:29 AM IST
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡ് പരിപാലന സമിതി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഹരിതോത്സവം-2025 വനവത്കരണവും അനുബന്ധ പരിപാടിയും പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷ അനില മുരളീധരൻ അധ്യക്ഷയായി. ക്ഷേമരാഷ്ട്രങ്ങളിൽ മൂന്നിലൊരുഭാഗം വനമാക്കി മാറ്റാൻ ലക്ഷ്യം വച്ചുള്ള പഞ്ചായത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങളെന്നു പി.എസ്.ശിവദാസ് പറഞ്ഞു.
കെഎഫ്ആർഐ പ്രോജക്ട് അസിസ്റ്റന്റ് പി.എസ്. ഗോകുൽ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ -ഓർഡിനേറ്റർ വി. സിനിമോൾ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, പാലക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.എസ്. ഭദ്രൻ എന്നിവർ മുഖ്യാതിഥികളായി.