വണ്ടാഴിയിൽ ആക്്ഷൻ പ്ലാൻ തുടങ്ങി
1596091
Wednesday, October 1, 2025 1:29 AM IST
വടക്കഞ്ചേരി: വന്യജീവി ആക്രമണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വണ്ടാഴി പഞ്ചായത്തിൽ കാട്ടുപന്നികളുടെ വെടിവച്ചുകൊന്ന് ഉന്മൂലനംചെയ്യുന്ന ആക്്ഷൻ പ്ലാൻ ആരംഭിച്ചു.
കഴിഞ്ഞ രാത്രി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലും കൃഷിയിടങ്ങളിൽനിന്നുമായി ഏഴു പന്നികളെ വെടിവച്ചുകൊന്നു.
ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈർ, മംഗലംഡാം കരിങ്കയം ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം, പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, മെംബർമാരായ പി. ശശികുമാർ, എസ്. ഷക്കീർ, ഡിനോയ് കോമ്പാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പന്നിവേട്ട. ദിലീപ് കുമാർ, നവീൻ, പൃഥ്വിരാജൻ എന്നിവരായിരുന്നു ഷൂട്ടർമാർ.
എൻ.കെ. കരിം, കെ.ടി. വാസു, കെ. മുരളീധരൻ, കെ.എസ് നിതിൻ, പി.കെ. മഞ്ജു, ജോയ്സ് തുടങ്ങിയ ജീവനക്കാരും പാടശേഖരസമിതി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. തുടർന്നുള്ള രാത്രികളിലും സ്പോട്ടുകളിൽ ക്യാമ്പുചെയ്ത് പന്നികളെ വെടിവച്ചുകൊല്ലുന്ന ദൗത്യം തുടരുമെന്നു ഡെപ്യുട്ടി റേഞ്ച് ഓഫീസർ അറിയിച്ചു.