പി.ജെ. പൗലോസിനെ അനുസ്മരിച്ച് കുമരംപുത്തൂർ കോൺഗ്രസ് കമ്മിറ്റി
1596088
Wednesday, October 1, 2025 1:29 AM IST
കുമരംപുത്തൂർ: മണ്ണാർക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെംബറും സഹകാരിയുമായിരുന്ന പി.ജെ. പൗലോസിനെ അനുസ്മരിച്ച് കുമരംപുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. കുമരംപുത്തൂർ കല്യാണകാപ്പിൽ നടന്ന പരിപാടി മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. ഫിലിപ്പ് അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ അമ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ വറോടൻ, അസീസ് പച്ചീരി, പി. പ്രശോഭ്, ഇ.പി. ശശിധരൻ, അൻവർ അമ്പാടത്ത്, രാമചന്ദ്രൻ നായർ, വിജയലക്ഷ്മി, ജോസ് പുതറമണ്ണിൽ, എം.ജെ. തോമസ്, ഹമീദ് മച്ചിങ്ങൽ, കുഞ്ഞിപ്പ മുണ്ടക്കോട്ടിൽ, മുസ്തഫ, ഷമീർ എന്നിവർ പ്രസംഗിച്ചു.