നഗര ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം
1596085
Wednesday, October 1, 2025 1:29 AM IST
പാലക്കാട്: ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതിയുടെ ഭാഗമായി നഗരസഭ സിവിൽ സ്റ്റേഷൻ വാർഡിൽ നഗരസഭയുടെ സ്വന്തം കെട്ടിടത്തിൽ നഗര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ നിർവഹിച്ചു. വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്മാൻ പി. സ്മിതേഷ് അധ്യക്ഷത വഹിച്ചു.
ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തന സമയം ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെയായിരിക്കും കേന്ദ്രത്തിൽ കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ചെയർപേഴ്സണ്‍ ഉദ്ഘാടനവേളയിൽ ഉറപ്പ് നൽകി.
ക്ഷേമകാര്യസമിതി ചെയർപേഴ്സണ്‍ ടി. ബേബി ചന്ദ്രൻ, വാർഡ് കൗണ്‍സിലർ സുഭാഷ് യാക്കര, എ. കൃഷ്ണൻ, എൻ. ശിവരാജൻ, വി. നടേശൻ, കെ. സുജാത, ഡി. ഷജിത്കുമാർ, കെ. ഷൈലജ, എഫ്.ബി. ബഷീർ, മിനി ബാബു, മുഹമ്മദ് ബഷീർ, മണ്‍സൂർ മണലാഞ്ചേരി, സജിത സുബ്രഹ്മണ്യൻ, എൻഎച്ച്എം കോ-ഓർഡിനേറ്റർ സാന്ദ്ര എന്നിവർ പ്രസംഗിച്ചു.